ബൈക്കിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

പെരളശ്ശേരി: കഴിഞ്ഞ ഞായറാഴ്ച പെരളശ്ശേരി ടൗണില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ച കരിമ്പിലാട്ട് രമേശനാണ്​ (61) മരിച്ചത്. പിതാവ്: പരേതനായ ബാലന്‍ നമ്പ്യാര്‍. മാതാവ്: സരോജിനി. ഭാര്യ: ശ്രീലത (അധ്യാപിക, പെരളശ്ശേരി എ.കെ.ജി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: അഞ്ജു രമേശ് (ഫെഡറല്‍ ബാങ്ക്, ബംഗളൂരു), അശ്വിന്‍ രമേശ് (ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം). സഹോദരങ്ങള്‍: ലത (ആറ്റടപ്പ), സുരേഷ് ബാബു (പോസ്‌റ്റ്​ ഒാഫിസ്, കണ്ണൂര്‍), ദിനേശ് (ബി.ഇ.എം.എല്‍ ബംഗളൂരു), മനോജ് (റേഡിയോ മാംഗോ, കണ്ണൂര്‍). ലൈല കോടിയേരി: ഈങ്ങയിൽപീടിക കണ്ണോത്ത് കരുവാ​ൻെറ വളപ്പിൽ പരേതരായ പാലിക്കണ്ടി ഉമ്മറി​ൻെറയും നബീസുവി​ൻെറയും മകൾ കെ.കെ. ലൈല (52) നിര്യാതയായി. മകൾ: റഫീല. മരുമകൻ: സഫ്​വാൻ (ബംഗളൂരു). സഹോദരങ്ങൾ: നാസർ, മമ്മു, റഷീദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.