സാംസ്കാരിക നിലയത്തിലെ പത്രങ്ങൾ നശിക്കുന്നു

പാലേരി: കടിയങ്ങാടുള്ള ചങ്ങരോത്ത് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പത്രങ്ങളും മറ്റ് ആനുകാലികങ്ങളും വായിക്കാൻ കഴിയാതെ നശിക്കുന്നതായി പരാതി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണകാര്യാലയ വരാന്തയിൽ തുറസ്സായ സ്ഥലത്താണ് ദിവസവും പത്രങ്ങൾ ഇടുന്നത്. മഴയുള്ള സമയത്ത് പത്രങ്ങൾ നനഞ്ഞ് ഉപയോഗശൂന്യമാവും. പഞ്ചായത്ത്​ ഒാഫിസ് പരിസരം ചിലപ്പോൾ സമരങ്ങളുടെ വേദിയാവും ഇതെല്ലാം വായനയെ പ്രതിക്കൂലമായി ബാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പത്രം നിത്യവും സൂക്ഷിച്ചു വെക്കാൻ ലൈ​േബ്രറിയനോ സാംസ്‌കാരിക നിലയത്തി​ന്‍റെ ചുമതലക്കാരോ തയാറാവുന്നില്ലെന്ന പരാതിയുമുണ്ട്. മൂന്നും നാലും ദിവസത്തെ പത്രങ്ങൾ ഒന്നിച്ചു മേശയിൽ കൂട്ടിയിട്ട അവസ്ഥയാണ്. സാംസ്കാരിക നിലയം കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ അധികൃതർ തയാറാവണമെന്നാണ് വായനപ്രേമികളുടെ ആവശ്യം. photo: കടിയങ്ങാട് സാംസ്കാരിക നിലയത്തിലെ പത്രം മഴയിൽ നനഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.