ലോറി നിയന്ത്രണംവിട്ട്​ ഇരുപതോളം ഇരുചക്ര വാഹനങ്ങൾ തകർന്നു

വടകര: ലോറി വർക്​ഷോപ്പിലേക്ക് ഇടിച്ചുകയറി 20ഓളം ഇരുചക്രവാഹനങ്ങൾ തകർന്നു. ദേശീയപാതയിൽ സഹകരണ ആശുപത്രിക്ക് സമീപമുള്ള കടയിലേക്കാണ് ലോറിയിടിച്ച്​ കയറിയത്. ഇരുചക്രവാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന കൈനറ്റിക് സൻെററിന് മുന്നിൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞതും അല്ലാത്തതുമായി നിർത്തിയിട്ട വാഹനങ്ങളാണ്​ തകർന്നത്​. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്ന്​ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ 40 എസ് 8083 ലോറിയാണ് അപകടമുണ്ടാക്കിയത്​. ഇരുചക്ര വാഹനങ്ങളേയും വലിച്ച് അടുത്തുള്ള താഴ്‍ചയിലേക്ക് ലോറി ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തിൽ പേരിക്കേറ്റ ലോറി ഡ്രൈവറേയും ക്ലീനറെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. വർക്​ഷോപ് ഉടമ മയ്യന്നൂർ സ്വദേശി ബിജു വടകര പൊലീസിൽ പരാതി നൽകി. പടം:Saji 7 വടകരയിൽ നിയന്ത്രണംവിട്ട ലോറി ഇരച്ചുകയറി തകർന്ന ഇരുചക്ര വാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.