കാണാതായയാളുടെ മൃത​േ​ദഹം കടല്‍തീരത്തടിഞ്ഞ നിലയില്‍

കണ്ണൂർ: അഴീക്കോടുനിന്ന്​ കഴിഞ്ഞ ദിവസം കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി. സമദര്‍ശിനി വ്യായാമ മന്ദിരത്തിലെ മാര്‍ത്താങ്കണ്ടി ബാലകൃഷ്ണ‍‍ൻെറ (92) മൃതദേഹമാണ്​ നീര്‍ക്കടവ് കടല്‍തീരത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീ​ട്ടോടെയാണ്​ ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: വാങ്കന്‍ ചന്ദ്രമതി. മക്കള്‍: ശൈലജ, പ്രകാശന്‍, റോജ രഘൂത്തമന്‍, ഷീജ പ്രേമന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.