മിനി സിവിൽസ്​റ്റേഷൻ മുറ്റത്തെ ടൈലുകൾ ഇളകിയ സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

മുക്കം: മുക്കം മിനി സിവിൽസ്​റ്റേഷൻ മുറ്റത്തെ ടൈലുകൾ ഇളകിയ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടു. വിവരാവകാശ പ്രവർത്തകനായ ബാലകൃഷ്ണൻ തോട്ടുമുക്കം ഇ-മെയിൽ വഴി നൽകിയ പരാതി മന്ത്രിയുടെ ഓഫിസ് തുടർ നടപടികൾക്കായി സെൻട്രലൈസ്​ഡ്​ പബ്ലിക് ഇൻഫർമേഷൻ സെല്ലിന് കൈമാറി. സിവിൽ സ്​റ്റേഷൻ മുറ്റത്ത് ടൈലുകൾ പാകി ഒരുവർഷം കഴിയുന്നതിനു മുമ്പാണ് ഇത് ഇളകിമാറിയതെന്ന് പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച ഒരു വിവരാവകാശ അപേക്ഷയുടെ ചലാൻ അടക്കാൻ മിനി സിവിൽ സ്​റ്റേഷനിൽ പോയപ്പോഴാണ് ടൈലുകൾ ഇളകിയത് ശ്രദ്ധയിൽപെട്ടതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. ഇത് ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്​റ്റിട്ടപ്പോൾ അതുകണ്ട് ചിലർ വിളിച്ച് മന്ത്രിക്കു പരാതി നൽകാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഫോട്ടോ സഹിതം ശനിയാഴ്ച ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. മുറ്റത്ത് വിരിച്ച ടൈൽ വർഷത്തിനു മുമ്പേ ഇളകിയതിനാൽ കെട്ടിട നിർമാണത്തിലും അഴിമതിക്ക് സാധ്യതയുണ്ടെന്നും അതിനാൽ, ഇക്കാര്യവും അന്വേഷിക്കണമെന്ന് ഇദ്ദേഹം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.