പ്രോജക്​ട് അസിസ്​റ്റൻറ്​ നിയമനം

പ്രോജക്​ട് അസിസ്​റ്റൻറ്​ നിയമനംപേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ പ്രോജക്​ട് അസിസ്​റ്റൻറിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ /സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്​ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മൻെറ് പാസായിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്​റ്റ്​ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. പട്ടികജാതി–വർഗ വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കുന്നതാണ്.അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഈ മാസം 26ന് അഞ്ചിന്​ മുമ്പായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ലഭിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.