മഴയിൽ വേളത്ത് റോഡ് തകർന്നു

മഴയിൽ വേളത്ത് റോഡ് തകർന്നുവേളം: കനത്തമഴയിൽ കുറിച്ചകത്ത് റോഡ് ഇടിഞ്ഞു. മണിമല - ഒളോടിത്താഴ റോഡിൽ കിഴക്കെ വളപ്പിൽ ഭാഗം റോഡാണ് ഇടിഞ്ഞു തകർന്നത്. റോഡി​ൻെറ കരിങ്കൽഭിത്തി തകർന്ന് തൊട്ടടുത്ത വീടി​ൻെറ മുന്നിലേക്ക് വീഴുകയായിരിന്നു. ബാക്കി ഭിത്തിയും തകർന്നുവീഴുന്ന അവസ്ഥയിലാണ്. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ 2021-22 വാർഷിക പദ്ധതിയിൽ റോഡ് നവീകരണത്തിന് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് മെംബർ സി.എം. യശോദ അറിയിച്ചു. തകർന്ന റോഡ് വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ബാബു, വാർഡ് മെംബർ കെ.കെ. മനോജൻ, യൂസഫ്‌ പള്ളിയത്ത്്​, കെ.എം. രാജീവൻ തുടങ്ങിയവർ സന്ദർശിച്ചു.cap തകർന്ന ഒളോടിത്താഴ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.