നഷ്​ടമായത് ഔഷധസസ്യ പരിചാരകനെ

നഷ്​ടമായത് ഔഷധസസ്യ പരിചാരകനെനന്മണ്ട: തിരുമാലക്കണ്ടി അബ്​ദുറഹിമാ​ൻെറ വേർപാട് നന്മണ്ടയുടെ നൊമ്പരമായി. ഔഷധസസ്യ പരിപാലകൻ കൂടിയായിരുന്നു. 1945- 46 കാലഘട്ടത്തിൽ കമ്യൂണിസ്​റ്റ്​ നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, കൃഷ്ണപിള്ള എന്നിവർക്ക് അഭയം നൽകിയ കോൺഗ്രസുകാരനുമായിരുന്നു. വംശമറ്റുപോകുന്ന ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നതിലും അതി​ൻെറ ആവശ്യകത സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിലും ഇദ്ദേഹത്തി​ൻെറ നൈപുണ്യം ഒന്നു വേറെയായിരുന്നു. എൻജിനീയറല്ലാതെ തന്നെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളി​ൻെറ കെട്ടിടനിർമാണത്തിൽ മുന്നിട്ടുനിന്ന് ബിൽഡിങ്ങി​ൻെറ മാർഗരേഖ തയാറാക്കിയതി​ൻെറ ബുദ്ധികേന്ദ്രവും അബ്​ദുറഹിമാൻ ആയിരുന്നുവെന്ന് പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. ഒട്ടേറെ പേർ തിരുമാലക്കണ്ടി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.