മത്സ്യകൃഷി വിളവെടുത്തു

മത്സ്യകൃഷി വിളവെടുത്തുപയ്യോളി: സംസ്ഥാന ഫിഷറീസ് വകുപ്പി​ൻെറ പി.എം.എം.എസ്.വൈ പദ്ധതിയിലൂടെ തിക്കോടി കാട്ടിൽ റീനക്ക് അനുവദിച്ച ' ബയോ​േഫ്ലാക്ക്' മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. കാനത്തിൽ ജമീല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് കോഓഡിനേറ്റർ നവീൻ പദ്ധതി വിശദീകരണം നടത്തി. ജിഷ കാട്ടിൽ സ്വാഗതവും അനിൽകുമാർ (എ.എഫ്.ഇ.ഒ) നന്ദിയും പറഞ്ഞു. പടം തിക്കോടിയിൽ നടന്ന മത്സ്യകൃഷി വിളവെടുപ്പ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.