കെ.എസ്.ആർ.ടി.സി ബലക്ഷയവും കൈമാറ്റവും വിശദമായി അന്വേഷിക്കണം -എം.കെ. രാഘവൻ എം.പി

കെ.എസ്.ആർ.ടി.സി ബലക്ഷയവും കൈമാറ്റവും വിശദമായി അന്വേഷിക്കണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: മാവൂർ റോഡ് കെ.എസ്​.ആർ.ടി.സി കെട്ടിടസമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് ഗൗരവമായി പരിഗണിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ തയാറാകണമെന്ന് സംസ്ഥാന സർക്കാറിനോട് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. കെട്ടിടനിർമാണത്തിലെ അപാകതകൾ ഐ.ഐ.ടി വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിൽ, പൂർണ റിപ്പോർട്ട് പുറത്തുവിടാൻ തയാറാവണം. അതോടൊപ്പം കെട്ടിടം വാടകക്ക് നൽകിയത് സംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങളും അന്വേഷിക്കണം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും എം.പി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.