നാദാപുരം: കേരള ഇലക്ട്രിക്കൽ എംപ്ലോയീസ് കോൺഫെഡറേഷൻ പ്രവർത്തകർ പ്രതിഷേധദിനം ആചരിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമൻെറിൽ അവതരിപ്പിച്ച് നിയമമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും ബില്ലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നും വർക്കർ, ലൈൻമാൻ, ഓവർസിയർ പ്രമോഷനുകൾ നടത്താതിരിക്കുന്നതിനെതിരെയുമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിച്ചത്. നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ഡിവിഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ ദിനമാചരിച്ചു. ഡിവിഷൻ സെക്രട്ടറി ടി.വി.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഷൈജു, എൻ.പി. അഷ്റഫ്, യു. പവിത്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.