ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

വടകര: നാദാപുരം റോഡിൽ പിക്അപ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വടകര ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കർ ലോറിയും എതിരെ മത്സ്യവുമായി പോകുകയായിരുന്ന പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്. ടാങ്കർ ലോറിയിൽ പെട്രോൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വാൻ ഡ്രൈവർ വള്ളിക്കാട് സ്വദേശി അബൂബക്കറിനാണ്​ (46) സാരമായി പരിക്കേറ്റത്. മുൻ ഭാഗം തകർന്ന് വാഹനത്തിൽ കുടുങ്ങിയ ഇയാളെ വടകരയിൽനിന്നെത്തിയ ഫയർഫോഴ്​സ്​ ഹൈഡ്രോളിക് കട്ടറി​ൻെറ സഹായത്തോടെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സ്​റ്റേഷൻ ഓഫിസർ അരുണി​ൻെറ നേതൃത്വത്തിൽ അസി. സ്​റ്റേഷൻ ഓഫിസർ കെ. സതീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിജിത്ത്‌ കുമാർ, രാജീവൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) ജ്യോതികുമാർ, പ്രജിത് നാരായണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷിജു, ബബീഷ്, ഷിബിഷാൽ, അഖിൽ ടി. ബാബു, ഹോംഗാർഡ് രതീഷ്, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.