ഭിന്നശേഷി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം

ഭിന്നശേഷി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം കോഴിക്കോട്​: എട്ടുവർഷമായി സൂപ്പർ-ന്യൂമറി തസ്തികയിൽ തുടരുന്ന ഭിന്നശേഷിജീവനക്കാരുടെ തസ്തിക ഏകീകരണം പൂർത്തിയാക്കണമെന്നും സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പിലാക്കണമെന്നും ഡിഫറൻറ്​ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) ജില്ല വാർഷിക പ്രവർത്തകയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ ഡോ. എ.എസ്​. ജോബി ഉദ്ഘാ​ടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ്​ ടി.കെ. ബിജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി വർഗീസ്‌, സംസ്ഥാന സെക്രട്ടറി ടി.ടി. രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം പി. സുരേഷ്, ജില്ല സെക്രട്ടറി ശ്രീനിവാസൻ, ജില്ല ട്രഷറർ പി. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.