തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും പഞ്ചായത്തംഗവുമായിരുന്ന നോച്ചോടി കുഞ്ഞികേളപ്പൻ വൈദ്യർ എന്ന (79) നിര്യാതനായി. സാമൂഹിക-സാംസ്കാരിക രംഗത്തെ സാന്നിധ്യവും സി.പി.എം വേദികളിലെ പ്രഭാഷകനും കർഷക സംഘം ജില്ല കമ്മിറ്റി അംഗവും സി.പി.എം അവിഭക്ത തിരുവള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: നിഷ, നിസി, നിധിൻ കെ. വൈദ്യർ (അധ്യാപകൻ, കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഹരീന്ദ്രനാഥ്, രഞ്ജിത്ത് ബാബു, ലസിത. സഹോദരങ്ങൾ: ദേവി, കാർത്യായനി, കമല. പരേതരായ കുഞ്ഞികൃഷ്ണപ്പണിക്കർ, ഗോപാലൻ, ബാലൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തിരുവള്ളൂരിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.