ജില്ല ആസൂത്രണ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

കോഴിക്കോട്​: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജില്ല ആസൂത്രണ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ജില്ല പഞ്ചായത്തില്‍നിന്ന്​ അംബിക മംഗലത്ത് (ഈങ്ങാപ്പുഴ), സി.എം. ബാബു ( മേപ്പയൂര്‍), നജ്മ ചെട്ട്യാന്‍ വീട്ടില്‍ (നാദാപുരം), നിഷ പുത്തന്‍പുരയില്‍ (അഴിയൂര്‍), സി.എം. യശോദ (കുറ്റ്യാടി), വി.പി. ജമീല ( തിരുവമ്പാടി), ഐ.പി. രാജേഷ് (നരിക്കുനി), കൂടത്താങ്കണ്ടി സുരേഷ് ( എടച്ചേരി), അഡ്വ. ഗവാസ് (കടലുണ്ടി), മുനിസിപ്പാലിറ്റിയില്‍നിന്ന്​ വി.പി. ഇബ്രാഹിംകുട്ടി (കൊയിലാണ്ടി സൗത്ത്), കോര്‍പറേഷനില്‍നിന്ന്​ കെ. കൃഷ്ണകുമാരി ( നടുവട്ടം), സി.പി. മുസാഫര്‍ അഹമ്മദ് (കപ്പക്കല്‍) എന്നിവരെ തിരഞ്ഞെടുത്തു. 'സ്ത്രീധനമുക്ത കേരളം' കാമ്പയിൻ കോഴിക്കോട്​: സാക്ഷരത മിഷ​‍ൻെറ ലിംഗസമത്വ ബോധവത്​കരണ പരിപാടിയുടെ ഭാഗമായി 'സ്ത്രീധന മുക്ത കേരളം' എന്ന പേരില്‍ സ്ത്രീധന നിരോധന ബോധവത്​കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ 180 സാക്ഷരത തുടര്‍വിദ്യാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.