പഞ്ചായത്ത് ഡി. കാറ്റഗറിയിൽ; നടുവണ്ണൂരിൽ നിയന്ത്രണം കർശനം

നടുവണ്ണൂർ: നടുവണ്ണൂരിൽ കോവിഡ് രോഗത്തിന് കുറവില്ല. ടി.പി.ആർ നിരക്കി​ൻെറ ഉയർന്ന തോത് വെച്ച് നടുവണ്ണൂർ ഡി.കാറ്റഗറിയിലായി.നിലവിൽ 111 കോവിഡ് ബാധിതരാണ് പഞ്ചായത്തിലുള്ളത്. പന്ത്രണ്ടാം വാർഡിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.30 പേർക്കാണ് ഇവിടെ രോഗബാധയുള്ളത്.വ്യാഴാഴ്​ച നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്​കൂളിൽ നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ 348 പേർ പങ്കെടുത്തു. ഇതി​ന്‍റെ ഫലം വന്നിട്ടില്ല. ഡി.കാറ്റഗറിയിൽപെട്ട പഞ്ചായത്തുകൾക്കുള്ള പൊതു നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ടി.പി. ദാമോദരൻ പറഞ്ഞു.നടുവണ്ണൂരിലെ കട ഉടമകൾ, തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന മുഴുവൻ പേരും ( വാക്സിൻ രണ്ട് ഡോസും എടുത്തവർ ഒഴികെ) കോവിഡ് പരിശോധനഫലം നെഗറ്റിവ് ഉള്ളവരായിരിക്കണം.അനാവശ്യമായ ചുറ്റിക്കറങ്ങൽ അനുവദിക്കില്ല. പൊലീസ് പരിശോധന കർശനമാക്കും.കോവിഡ് - ഈവൻറിൽ രജിസ്​റ്റർ ചെയ്യാത്ത വിവാഹം ഉൾപ്പെടെ ഒരു ചടങ്ങും / ആഘോഷം നടത്താൻ അനുവാദമുണ്ടായിരിക്കില്ല.ആർ.ആർ.ടി.വളൻറിയർമാർ കുറ്റമറ്റ സമ്പർക്ക പട്ടിക തയാറാക്കി അവരെ കോവിഡ് പരിശോധനക്ക്​ വിധേയരാക്കണം. ടെസ്​​റ്റിന് തയാറാകാത്തവരുടെ കാര്യം നിർബന്ധമായും അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം. തൊഴിലുറപ്പ് പ്രവൃത്തികൾ തൽകാലം നിർത്തിവെക്കും. വെള്ളിയാഴ്ച്ച മന്ദങ്കാവ് എ.എൽ.പി സ്​കൂളിലും 12ന് കാവുന്തറ എ.യു.പി യിലും, 13ന് കരുവണ്ണൂർ ജി.യു.പി.യിലും കോവിഡ് പരിശോധന നടക്കും. സഹചാരി സൻെറർ ഉദ്ഘാടനം നടുവണ്ണൂർ: ആതുര സേവന രംഗത്ത് എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴിൽ കേരളത്തിലെ മുഴുവൻ ശാഖകളിലും സഹചാരി സൻെററുകൾ വഴി പാവപ്പെട്ട രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും, മറ്റു സാമ്പത്തിക സഹായങ്ങളും നൽകി മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്​ചവെക്കുന്നതെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്​ പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ. കാവുന്തറ-തലേരി ഏരിയ എസ്.വൈ.എസ് - എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി ആഭിമുഖ്യത്തിൽ ആരംഭിച്ച സഹചാരി സൻെറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏരിയ പ്രസിഡൻറ്​ അസീസ് നടുക്കുനി അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഉപകരണങ്ങൾ ഉറവ ചെയർമാൻ ലത്തീഫ് പറമ്പത്തിന് അദ്ദേഹം കൈമാറി. റഹ്മാനിയ്യ ജുമാ മസ്ജിദ് കുന്നത്ത് തറമ്മൽ പൊറായി പ്രവാസി റിലീഫ് കമ്മിറ്റി നൽകിയ ഫണ്ട് കമ്മിറ്റി ഭാരവാഹികളായ എം. കെ. മൊയ്തീൻകോയ, മുസ്തഫ മണ്ടമുള്ളതിൽ എന്നിവർ ഏൽപിച്ചു. എസ്.കെ എസ്.എസ്.എഫ് സംസ്ഥാന കൗൺസിലർ ജലീൽ ദാരിമി ചോനോളി മുഖ്യ പ്രഭാഷണം നടത്തി.എലങ്കമൽ ഖതീബ് മുഹ്​യിദ്ദീൻ ബാഖവി, ടി.പി. അബ്​ദുസ്സലാം ബാഖവി, ഇ.കെ. അഹ്​മദ്​ മൗലവി, ആർ.വി. ഇല്യാസ് ദാരിമി,കോയ ദാരിമി, ഹമീദ് ദാരിമി, എ.എം. ടി. തറുവയി, ഷാലിമാർ അഷ്റഫ്, ഇ.കെ. മുഹമ്മദ്​, എം. എം. അഹ്​മദ്​ മൗലവി, ഇ.കെ. റിയാസ് മാസ്​റ്റർ, അജ്മൽ മാവോളി, റാസിഖ്, എം. കെ. മൊയ്തീൻകോയ, മണ്ടമുള്ളതിൽ മുസ്തഫ, അർഷാദ് നെരോത്ത്, മുഹമ്മദ്​ തുടങ്ങിയവർ സംസാരിച്ചു. എം.എം. അബ്​ദുൽ അസീസ് സ്വാഗതവും മലയിൽ മുനീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.