ദുരന്തനിവാരണ സേനക്ക്​ പരിശീലനം

ദുരന്തനിവാരണ സേനക്ക്​ പരിശീലനം photo: KPBA 31ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എം നേതൃത്വത്തിൽ ദുരന്തനിവാരണ സേന പരിശീലനം നടത്തുന്നുപേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എം നേതൃത്വത്തിൽ ദുരന്തനിവാരണ സേന രൂപവത്കരിച്ചു. കാലവർഷത്തിൽ പുഴ കരകവിഞ്ഞ് വലിയ നാശനഷ്​ടമുണ്ടാവുന്ന പ്രദേശമാണ് ചെറുവണ്ണൂർ പഞ്ചായത്ത്. വെള്ളപ്പൊക്കമുൾപ്പെടെ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ വളൻറിയർമാർക്ക് പരിശീലനം നൽകുന്നുണ്ട്. റോപ്പ് ഉപയോഗിക്കുന്ന പരിശീലനം, വെള്ളത്തിൽനിന്ന്​ രക്ഷപ്പെടുത്താനുള്ള പരിശീലനം, കിണറ്റിൽ അകപ്പെട്ട ആളെ രക്ഷപ്പെടുത്തുന്ന രീതി, മരത്തി​ൻെറ മുകളിൽ അകപ്പെട്ട ആളെ രക്ഷിക്കുന്ന വിധം, കെട്ടിടത്തിനു മുകളിൽനിന്നു അബോധാവസ്ഥയിലുള്ള ആളെ റോപ്പ് ഉപയോഗിച്ച് താൽക്കാലിക കസേര മാതൃകയിൽ താഴെ ഇറക്കുന്ന വിധം, ഗാസ് സിലിണ്ടർ ചോർച്ച വന്നാൽ മുൻകരുതൽ എന്നിവയിലെല്ലാം പരിശീലനം നൽകി.ചാനിയംകടവ് പുഴക്ക് കുറുകെ റോപ്പ് കെട്ടി, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചും അല്ലാതെയും പുഴ കുറുകെ നീന്തിക്കടന്നും അംഗങ്ങൾ പരിശീലനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.