ആവടുക്കയിൽ നെൽകൃഷിയിറക്കാൻ സഹായമാവശ്യപ്പെട്ട് കർഷകർ

ആവടുക്കയിൽ നെൽകൃഷിയിറക്കാൻ സഹായമാവശ്യപ്പെട്ട് കർഷകർ photo: KPBA 31 ആവടുക്ക പാടശേഖരംപാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ആവടുക്ക പാടശേഖരത്തിൽ കൃഷിയിറക്കാൻ സഹായം വേണമെന്ന് കർഷകർ. വർഷങ്ങളായി തരിശ്ശിട്ട ഈ പാടശേഖരത്തിൽ കഴിഞ്ഞ വർഷം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തി​ൻെറയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തി​ൻെറയും നേതൃത്വത്തിൽ നെൽകൃഷിയിറക്കിയിരുന്നു. 25 ഏക്കർ സ്ഥലം കൃഷിയോഗ്യമാക്കിയത് മലബാർ ടാസ്​ക് ഫോഴ്​സ് വളൻറിയർമാരുടെ നേതൃത്വത്തിലാണ്. 75 ശതമാനം സർക്കാറും 25 ശതമാനം ചെലവ് പാടശേഖര സമിതി അംഗങ്ങളും വഹിച്ചാണ് കൃഷിയിറക്കിയത്. പ്രതികൂല കാലാവസ്ഥയും വയലിന്​ അനുയോജ്യമല്ലാത്ത വിത്തും ഉപയോഗിച്ചതു കാരണം വിളവ് വളരെ മോശമായിരുന്നു. ഇപ്പോൾ 30 ഏക്കറോളം വരുന്ന വയൽ പുല്ലും കാടും നിറഞ്ഞ് കിടക്കുകയാണ്. ഈ വർഷം നിലമൊരുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം ലഭ്യമാക്കണമെന്നാണ് പാടശേഖര സമിതിയുടെ ആവശ്യം. വർഷങ്ങൾക്കുമുമ്പ് ആവടുക്ക വയലിൽ മൂന്നുതവണ കൃഷിയിറക്കിയിരുന്നു. പിന്നീട് രണ്ട് തവണയും ഒരു തവണയുമെല്ലാമായി ചുരുങ്ങി. പാടേ നിലച്ചപ്പോഴാണ് കഴിഞ്ഞ വർഷം തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് കൃഷിയിറക്കിയത്. എന്നാൽ, വിചാരിച്ച രീതിയിലുള്ള വിളവ് ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.