'നിലാവ് പദ്ധതി' ക്രമക്കേട് കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർക്ക് പരാതി നൽകി

ആയഞ്ചേരി: കേരള സർക്കാർ എല്ലാ പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ എത്തിക്കുന്നതിന് ആവിഷ്കരിച്ച 'നിലാവ്' പദ്ധതി, ആയഞ്ചേരി പഞ്ചായത്തിൽ വികലമാക്കാൻ യു.ഡി.എഫ് നടത്തുന്ന നീക്കം അനുവദിക്കരുതെന്ന് എൽ.ഡി .എഫ് പഞ്ചായത്തംഗങ്ങളുടെ പ്രതിനിധി സംഘം കെ.എസ്. ഇ.ബി വടകര സെക്​ഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സി. മഹിജക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനങ്ങളെ ഒന്നായി കാണാൻ കഴിയാത്ത ഭരണസമിതി, യു.ഡി.എഫ് ജയിച്ച വാർഡുകളിൽ 31 വീതവും എൽ.ഡി.എഫ് ജയിച്ച വാർഡുകളിൽ 15 വീതവും പഞ്ചായത്ത് പ്രസിഡൻറിന് അധികാരത്തിൽ 85ഉം തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് ഭൂരിപക്ഷ പ്രകാരം തീരുമാനിച്ചത്. നാടി‍ൻെറ വികസനത്തിൽ രാഷ്​ട്രീയം കലർത്തുന്ന ഈ ഹീനമായ പ്രവൃത്തിക്ക് കെ.എസ്.ഇ.ബി കൂട്ടുനിൽക്കരുതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്​റ്റർ, പഞ്ചായത്തംഗങ്ങളായ പി. രവീന്ദ്രൻ, ടി. സജിത്ത് തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.