ഓട്ടോ മറിഞ്ഞ്​ ഡ്രൈവർ മരിച്ചു

ഇരിക്കൂർ: ചാലോടുനിന്ന് ഇരിക്കൂറിലേക്കുള്ള യാത്രാമധ്യേ ചിത്രാരി ജങ്​ഷനിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ മറിച്ചു. നിടുവള്ളൂർ പള്ളിക്ക് സമീപം വളപ്പിനകത്ത് ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെയും പരേതയായ സി.എച്ച്. ആമിനയുടെയും മകൻ സി.എച്ച്. അബ്​ദുൽ നിസാറാണ്​ (43) മരിച്ചത്​. അപകടശബ്​ദം കേട്ട് എത്തിച്ചേർന്ന നാട്ടുകാർ നിസാറി​നെ ഓ​ട്ടോ ദേഹത്തുവീണ നിലയിലാണ് കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മട്ടന്നൂർ പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി മൃതദേഹം പോസ്​റ്റ്​​മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. തലക്കേറ്റ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: വി. ആയിഷ. മക്കൾ: സംജിദ്, അജ്നാസ്, ഇജാസ്, ജസ്ന, ഫാത്തിമ (വിദ്യാർഥികൾ). സഹോദരങ്ങൾ: ഫൈസൽ (സൗദി), നസീർ (വ്യാപാരി, കുടുക്കിമൊട്ട), തസ്​ലീമ (കക്കാട്). photo: obit abdul nisar 43 accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.