മുഹമ്മദ് ഹാജി

നരിക്കുനി: പുല്ലാളൂര്‍ പരപ്പാറ മഹല്ല് ജമാഅത്ത് സെക്രട്ടറിയും പുല്ലാളൂര്‍ നോര്‍ത്ത് എ.എല്‍.പി സ്‌കൂള്‍ മാനേജറുമായ വിളിപ്പാവില്‍ പുല്‍പ്പായി (73) നിര്യാതനായി. പരപ്പാറ ഇസ്സത്തുല്‍ ഇസ്​ലാം മദ്‌റസ മുന്‍ വൈസ് പ്രസിഡൻറ്, എസ്.വൈ.എസ് പറപ്പാറ യൂനിറ്റ് മുന്‍ പ്രസിഡൻറ്, കേരള മുസ്​ലിം ജമാഅത്ത് യൂനിറ്റ് മൂന്‍ പ്രസിഡൻറ്​ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് ഫാറൂഖ്, താജുദ്ദീന്‍, സമീര്‍ തസ് നിം, അഹമ്മദ് കോയ (എല്ലാവരും കുവൈത്ത്), സബീന (ഹെഡ്മിസ്ട്രസ്, പുല്ലാളൂര്‍ നോര്‍ത്ത് എ.എല്‍.പി സ്‌കൂള്‍). മരുമക്കള്‍: റഹ്‌മത്ത് (അധ്യാപിക, പുല്ലാളൂര്‍ നോര്‍ത്ത് എ.എല്‍.പി സ്‌കൂള്‍), ഫൗസിയ, ഷാദിയ, ലുബ്‌ന, ജൗഷിക്ക് (അധ്യാപകന്‍, ജി.വി.എച്ച്.എസ്.എസ്.ആര്‍.ഇ.സി, ചാത്തമംഗലം). അമ്മദ്​ നരിക്കുനി: ഭരണിപ്പാറ പൊയിലിൽ അമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ. മക്കൾ: പരേതനായ കാലന്തൻകുട്ടി (റിട്ട. അധ്യാപകൻ), ആയിശ, ആമിന. മരുമക്കൾ: മുഹമ്മദ്, അബൂബക്കർ, താഹിറ. വോളിബാള്‍ കോച്ച് അമീറുദ്ദീന്‍ മാസ്​റ്റര്‍ മേപ്പയൂര്‍: വോളിബാള്‍ താരവും എന്‍.ഐ.എസ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബാള്‍ പരിശീലകനുമായ വി.ടി. അമീറുദ്ദീന്‍ മാസ്​റ്റര്‍ (60) നിര്യാതനായി. മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായിരുന്നു. ഡെപ്യൂട്ടേഷനില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ വോളിബാള്‍ പരിശീലകനായാണ് വിരമിച്ചത്. സംസ്ഥാന വനിതാ സീനിയര്‍ ടീമിനെ രണ്ട് തവണ ദേശീയ കിരീടമണിയിച്ച ഇദ്ദേഹം നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. നിലവില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് വോളിബാള്‍ കോച്ചാണ്. പരേതനായ വയനാടന്‍ തോട്ടത്തില്‍ വി.ടി. ഇബ്രാഹീം മാസ്​റ്ററുടെ മകനാണ്. മാതാവ്: കുഞ്ഞയിശ ഹജ്ജുമ്മ. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് റോഷന്‍, ജസീന, റോസ്‌ന. മരുക്കള്‍: പി.വി. ആരിഫ് (കൊയിലാണ്ടി), മുഹമ്മദ് ഷെബീര്‍ (ദേശീയ ആയുര്‍വേദിക് ഫാര്‍മസി, പൂനൂര്‍). സഹോദരി: സൈനബ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.