കുമ്പള: കന്നഡ സാഹിത്യകാരനും ഭാഷാ ഗവേഷകനും മാധ്യമ പ്രവർത്തകനുമായ പ്രഫ. ബി.എം. ഇച്ചിലങ്കോട് എന്ന പ്രഫ. മുഹമ്മദ് കുഞ്ഞി (84) നിര്യാതനായി. ഞായറാഴ്ച രാത്രിയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാസർകോട് മംഗൽപാടി ഇച്ചിലങ്കോട് സ്വദേശിയായ ഇദ്ദേഹം കർണാടക ആസ്ഥാനമായി പ്രവർത്തിച്ചുവരുകയായിരുന്നു. ബ്യാരി, കന്നഡ ഭാഷാ ഗവേഷകനായ ഇദ്ദേഹം മഹാകവി മോയിൻ കുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ എന്ന അറബി - മലയാള കാവ്യം കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2011ൽ 94 അറബി മലയാള കാവ്യങ്ങളടങ്ങിയ പുസ്തകം കന്നഡയിലേക്ക് തർജമ ചെയ്തു. ഇദ്ദേഹം രചിച്ച 'കർണാടക ദർശന'എന്ന പുസ്തകം രണ്ടായിരത്തോളം വർഷങ്ങളുടെ കന്നഡ ചരിത്ര ഗവേഷണ പുസ്തകമാണ്. ബ്യാരി ഭാഷയിലും ഗവേഷണം നടത്തുകയും മുപ്പതിലേറെ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. മൂഡബിദ്രിയിൽ നിന്ന് അധ്യാപക സേവനത്തിൽ നിന്നും വിരമിച്ച ഇദ്ദേഹം 'തവനിധി' എന്ന കന്നഡ വാരികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.