കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാലിച്ചാനടുക്കം ശാസ്താംപാറയിലെ സി. രവി (40) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂന്നാഴ്ച മുമ്പ് കോവിഡ് പോസിറ്റിവായതിനെ തുർടന്ന് ചട്ടഞ്ചാൽ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്. തിങ്കളാഴ്ച പുലർച്ചയാണ് മരണം. ചാണ-തിരമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമിത. മക്കൾ: നന്ദന, ജിതിൻ, ജിഷ്ണു (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: രാഘവൻ (പി.ഡബ്ല്യു.ഡി ഡ്രൈവർ), ശ്രീധരൻ, അമ്പാടി, കുഞ്ഞിരാമൻ, ശാന്ത, ലീല, പരേതനായ കണ്ണൻ. Ravi covid death -shakeeb muhammed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.