'ഹീലിങ്​ ടച്ച്​'ഹെൽപ്​ ഡെസ്​ക്​: ആശ്വാസ സ്​പർശം തേടിയത്​ ആയിരങ്ങൾ

കോഴിക്കോട്: കോവിഡ്​ ആശങ്കയിൽ പകച്ചുനിൽക്കുന്നവർക്ക്​ ആശ്വാസം പകരാൻ മാധ്യമം തുടക്കമിട്ട 'ഹീലിങ്​ ടച്ച്​' ഹെൽപ്​ ഡെസ്​ക്കിൽ പിന്തുണ തേടിയെത്തുന്നത്​ നൂറു കണക്കിന്​ വിളികൾ. മേയ്​ നാലു മുതൽ ആരംഭിച്ച ​ ഹെൽപ്​ ഡെസ്​ക്കുമായി​ ​ രണ്ടു ദിവസത്തിനകം സംസ്​ഥാനത്തി​‍ൻെറ വിവിധ കോണുകളിൽ നിന്ന്​ പ്രായഭേദമന്യേ നിരവധി​ പേരാണ്​ ബന്ധപ്പെട്ടത്​. ജനങ്ങളുടെ ആശങ്ക അകറ്റാനും മനഃസംഘർഷം കുറക്കാനും പ്രമുഖ ഡോക്ടർമാരും ക്ലിനിക്കൽ സൈക്കോളജിസ്​റ്റുകളും കൗൺസിലർമാരുമുൾക്കൊള്ളുന്ന ഹീലിങ് ടച്ച് ഹെൽപ്​ ഡെസ്​ക് ​സദാ സജ്ജമാണ്​​. കോവിഡ്​ ഭീതിയിൽ ഉള്ളെരിയുന്നവർ, ക്വാറൻറീനിലും ഐസൊലേഷനിലും കഴിയുന്നവർ, രോഗബാധിതരുടെ കുടുംബാംഗങ്ങൾ, രോഗം മാറിയ ശേഷം ശാരീരിക പ്രയാസമുള്ളവർ, മറ്റ്​ ആകുലതകൾ പുലർത്തുന്നവർ, കോവിഡിൽ​ പ്രിയപ്പെട്ടവരെ നഷ്​ടപ്പെട്ടവർ എന്നിവർക്കെല്ലാം​​ ഹെൽപ്​ ഡെസ്ക്കി​‍ൻെറ സൗകര്യം ലഭിക്കും​. പൾമനോളജി, നെഫ്രോളജി, ഗൈനക്കോളജി, ഓർതോപീഡിക്​സ്​, ഓ​ങ്കോളജി, ഒഫ്​​താൽമോളജി, ഇ.എൻ.ടി, പിഡിയാട്രിക്​സ്​, ജനറൽ മെഡിസിൻ തുടങ്ങി വിവിധ ശാഖകളിലെ അതിവിദഗ്​ധരായ ഡോക്​ടർമാരുടെ​ സേവനവും മാർഗനിർദേശവും സൗജന്യമായാണ്​ ലഭിക്കുന്നത്. കോവിഡ്​ ചികിത്സക്കുള്ള സർക്കാർ-സർക്കാറേതര സംവിധാനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കും ഹെൽപ്​ ഡെസ്​ക്കിൽ നിന്ന്​ മറുപടി ലഭിക്കും. സേവനം ആവശ്യമുള്ളവർക്ക്​ ദിവസവും രാവിലെ ഒമ്പതു മുതൽ ​ൈവകീട്ട്​ ആറുവരെ​ 0495 2732119, 9645006035 നമ്പറുകളിൽ ബന്ധപ്പെടാം​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.