നല്ല നാളുകൾ സമ്പാദ്യമാക്കാം

സയ്യിദ്​ സബീഹ്​ സ്വലാഹി (ഖതീബ്​, സലഫി മസ്​ജിദ്,​ ​പെരുമാൾപുരം പയ്യോളി) വിശ്വാസിയുടെ ജീവിതം ഒരുപാട്​ ലക്ഷ്യങ്ങൾ നിറഞ്ഞതാണ്​. അതിൽ പ്രധാനം പരലോകവും അതോടൊപ്പം സ്വർഗപ്രവേശനവുമാണ്​. സ്വർഗം കരസ്​ഥമാക്കുക എന്നത്​ വിശ്വാസിയെ സംബന്ധിച്ച്​ എളുപ്പമുള്ള കാര്യമല്ല. കടമ്പകൾ എമ്പാടും കടന്നുവേണം അവിടെയെത്താൻ. അത്​ സത്യവിശ്വാസികൾക്കുള്ള സ​ങ്കേതമാണ്​. അധർമകാരികൾക്കും അവിശ്വാസികൾക്കും അതി​‍ൻെറ വാസനപോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇഹലോക ജീവിതംകൊണ്ട്​ സ്വർഗത്തിലേക്ക്​ എത്താനുള്ള വിഭവങ്ങൾ ഒരുക്കുക എന്നതാണ്​ അതിപ്രധാനം. പരിശുദ്ധ റമദാൻ അതിലേക്കുള്ള വലിയ സമ്പാദ്യമാണ്.​ റമദാൻ പുണ്യങ്ങളുടെ പൂക്കാലം എന്നാണല്ലോ പ്രവാചകൻ (സ) വിശേഷിപ്പിച്ചത്​. നിർബന്ധമായ നമസ്​കാരം നിർവഹിച്ചും സകാത്​ കണിശമായി പാലിച്ചും വിശുദ്ധ ഖുർആൻ പാരായണം ചെയ്​തും സുന്നത്തായ കർമങ്ങളെ കൂടുതലായി ചേർത്തുവെച്ചും അലംകൃതമാക്കേണ്ടതാണല്ലോ വിശ്വാസിയുടെ റമദാൻ. ലോകം കോവിഡി​‍ൻെറ ദുരന്തങ്ങളിലൂടെ കടന്നുപോകു​േമ്പാഴും ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളിലാണ്​ അവൻ നിലകൊള്ളുന്നത്​. പ്രതിസന്ധികളിൽ തളരാതെ ക്ഷമയോടെ, പ്രാർഥനയോടെ, സമയത്തി​‍ൻെറ വില തിരിച്ചറിഞ്ഞ്​ ഇനിയുള്ള പുണ്യരാവുകളെ സൽപ്രവർത്തനങ്ങൾകൊണ്ട്​ ധന്യമാക്കണം. നോമ്പുകാരനുമാത്രമുള്ള സ്വർഗത്തിലെ റയ്യാൻ എന്ന കവാടമാവ​ട്ടെ നമ്മുടെ ലക്ഷ്യം. sayyid sabeeh salahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.