മുക്കം: ലോക അഗ്നിശമനസേന ദിനത്തിൻെറ ഭാഗമായി മുക്കം ഫയർ സ്റ്റേഷന് കീഴിൽ ബോധവത്കരണവും ദിനാചരണവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 7.30ന് മുക്കം അങ്ങാടിയിലൂടെ സൈറൺ മുഴക്കി ഫയർ എൻജിൻ റോന്തുചുറ്റി. സ്റ്റേഷന് തൊട്ടടുത്ത അങ്ങാടിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഫയർഫോഴ്സ് വാഹനത്തിൽ എത്തി പൊതുജനങ്ങൾക്കും ഓട്ടോ ഡ്രൈവർമാർക്കുമിടയിൽ സേനാംഗങ്ങൾ ബോധവത്കരണം നടത്തുകയും ചെയ്തു. ആസ്ട്രേലിയയിലുണ്ടായ കാട്ടുതീയിൽപെട്ട് മരിച്ച സേനാംഗങ്ങൾക്കുള്ള ആദരസൂചകമായാണ് മേയ് നാലിന് ലോക അഗ്നിശമനസേന ദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും വിപുലമായി കൊണ്ടാടാറുള്ള ദിനാചരണം ഇത്തവണ കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം ലളിതമായ ചടങ്ങുകളോടെയാണ് ആചരിച്ചത്. മുക്കം ഫയർ സ്റ്റേഷനിൽ നടന്ന പരിപാടികൾക്ക് അസി. ഫയർ ഓഫിസർ വിജയൻ നടുത്തൊടികയിൽ, ഫയർ റെസ്ക്യൂ ഓഫിസർമാരായ അൻവർ, വിഷ്ണു, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.