മേപ്പയ്യൂരിൽ മൂന്ന് വാർഡുകൾ കൂടി ക്രിട്ടിക്കൽ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകൾ കൂടി ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. നാല്, 16, 17 വാർഡുകളാണ് ക്രിട്ടിക്കലായത്. നാലാം വാർഡിൽ 37, 16 ൽ 21, 17ൽ 25 ഉം രോഗികളാണുള്ളത്. മേപ്പയ്യൂരിൽ 381 കോവിഡ് രോഗികളുണ്ട്. വാർഡ് ഒന്ന് - 22, രണ്ട് - 1 7, മൂന്ന് - 16, അഞ്ച് - 16, ആറ് - 17, ഏഴ് - 27, എട്ട് - 34, ഒമ്പത് - 14, 10- 15, 11- 24, 12- 15, 13 - 25, 14- 35, 15- 21, എന്നിങ്ങനെയാണ് ഓരോ വാർഡിലേയും രോഗികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.