പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നാളെ മുക്കത്ത്

മുക്കം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപവത്​കരണ ദിനമായ ഫെബ്രുവരി 17ന് മുക്കത്ത് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശവ്യാപകമായി നടക്കുന്ന 'പോപുലര്‍ ഫ്രണ്ട് ഡേ' ആചരണത്തി​‍ൻെറ ഭാഗമായി കേരളത്തില്‍ 18 കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് മുക്കത്തും യൂനിറ്റി മാര്‍ച്ച് സംഘടിപ്പിക്കുന്നത്​. വൈകുന്നേരം 4.30ന് മിനി സിവില്‍ സ്​റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച് മുക്കം പാലത്തിനു സമീപം സമാപിക്കും. പൊതുസമ്മേളനം ദേശീയ സമിതി അംഗം പ്രഫ. പി. കോയ ഉദ്ഘാടനം ചെയ്യും. പശുവി​‍ൻെറയും പ്രണയത്തി​‍ൻെറയും പേരിലുള്ള തല്ലിക്കൊല്ലലും ആള്‍ കൂട്ടക്കൊലകളും ഒരുവശത്ത് നടക്കുമ്പോള്‍ ലവ്​ ജിഹാദ്, ഹലാല്‍ തുടങ്ങിയ പ്രചരണങ്ങളിലൂടെ മുസ്​ലിം ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുമാണ് സംഘ്​പരിവാര്‍ പണിയെടുക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലും ഭരണ-പ്രതിപക്ഷ സംവിധാനങ്ങള്‍ സംഘ്​പരിവാറിനോട് മൃദുസമീപനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് എല്ലാവരും ഒന്നിക്കണമെന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് യൂനിറ്റി മാര്‍െച്ചന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറി സജീര്‍ മാത്തോട്ടം, എം.സി. സക്കീര്‍, ടി.പി. നാസര്‍, എന്‍.കെ. അബ്​ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.