കോഴിക്കോട്: കാഴ്ചയുടെ കൗതുകം ഒട്ടും ചോരാതെ ഒരു ഫ്രെയിമിനകത്തേക്ക് അവയെ പ്രതിഷ്ഠിക്കുകയാണ് ലളിതകല അക്കാദമി ആർട്ട് ഗാലറിയിലെ പൂജ്യം എന്ന ഫോട്ടോ പ്രദർശനം. ഫോട്ടോഗ്രാഫറായ ദേവരാജ് ദേവൻ കാമറയിൽ പകർത്തിയ 37 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഡല്‍ഹി, വാരണാസി, തമിഴ്‌നാട്, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള മനോഹര നിമിഷങ്ങള്‍ പകര്‍ത്തിയതിനൊപ്പം കാഴ്ചയുടെ പുതിയൊരു അനുഭവതലം കൂടി ചിത്രങ്ങളിൽ അവതരിപ്പിക്കുന്നുണ്ട് ദേവരാജ്. തെരുവുകളിലെ അപ്രതീക്ഷിത നിമിഷങ്ങളാണ് ഫോട്ടോകളിലുടനീളം കാണുന്നത്. കാഴ്ചക്കാരനെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടിവ. കാഴ്ചകളോടുള്ള ഇഷ്മാണ് തന്നെ ഫോട്ടോഗ്രാഫറാക്കിയതെന്ന് ദേവരാജ് പറയുന്നു. കാഴ്ചകളെ അതിൻെറ പുതുമയും കൗതുകവും നഷ്ടപ്പെടാതെ പകർത്താനും അദ്ദേഹത്തിനായിട്ടുണ്ട്. വാരണാസിയിലെ തണുപ്പില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ദൃശ്യവും, കാറിനു മുകളില്‍ കിടന്നുവിശ്രമിക്കുന്ന ബുദ്ധനും, ഗജമുഖനു മുന്നില്‍ ആനയുടെ തൊപ്പി ധരിച്ചുനിൽക്കുന്ന കുട്ടിയും, ഹോളി ആഘോഷിച്ച് നിറങ്ങളിൽ ആറാടിയിരിക്കുന്ന ചെറുപ്പക്കാരുമെല്ലാം കാഴ്ചക്കാരനുമുന്നിൽ ആ നിമിഷങ്ങളെ പുനർജനിപ്പിക്കുന്നു. പ്രദർശനം ഫെബ്രുവരി 15 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.