'മാനവ്' ഘടകം രൂപവത്​കരിച്ചു

മുക്കം: അന്തർ സംസ്​ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മാനവ് മൈഗ്രൻറ് വെൽഫെയർ ഫൗണ്ടേഷ​ൻെറ പ്രാദേശിക ഘടകം രൂപവത്​കരിച്ചു. പീപ്പിൾ ഫൗണ്ടേഷനു​ കീഴിലുള്ള സംരംഭമാണ് 'മാനവ്'. ആരോഗ്യ സംരക്ഷണം, തുടർ വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ വളർച്ച, സർക്കാർ സഹായങ്ങൾ ഉറപ്പുവരുത്തൽ, നിയമസഹായം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അതിഥി തൊഴിലാളികൾക്ക് ദിശാബോധം നൽകുകയാണ്​ ലക്ഷ്യം. മലബാർ മേഖല കോഒാഡിനേറ്റർ മുഹമ്മദ് ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കെ.പി.എ.സക്കീർ, നൗഷാദലവി, എസ്. കമറുദ്ദീൻ, മുഹമ്മദ് ശമീം, ബഷീർ പാലത്ത്, അനാറുൽ ഹഖ്, സാഫിഖുൽ ആലം, സദ്ദാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.