തോണിക്കടവ് ടൂറിസം പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും

lead ബാലുശ്ശേരി: കല്ലാനോട് തോണിക്കടവ് ടൂറിസം പദ്ധതി ചൊവ്വാഴ്​ച നാടിന് സമർപ്പിക്കും. കക്കയം കരിയാത്തുംപാറ റിസർവോയറിനടുത്ത് തോണിക്കടവ് കുന്നിലെ 40 ഏക്കർ വരുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബാലുശ്ശേരി ടൂറിസം കോറിഡോർ പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണം കൂടിയാണിത്​. രണ്ടു ഘട്ടങ്ങളിലായി 3.91 കോടിയാണ് ജലവിഭവ വകുപ്പ് മുഖേന പദ്ധതി പൂർത്തിയാക്കാൻ ചെലവിട്ടത്. ആദ്യ ഘട്ടത്തി​‍ൻെറ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്​ച വൈകീട്ട് അഞ്ചിന്​ ഓൺലൈൻ വഴി നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിക്കും. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി തോണിക്കടവ് വാച്ച് ടവറി​‍ൻെറ ഉദ്​ഘാടനം നിർവഹിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ല കലക്ടർ സാംബശിവറാവു, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. അനിത, കൂരാച്ചുണ്ട്, പനങ്ങാട്, കോട്ടൂർ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.