ബി. ഷാജു പുരസ്‌കാരം ഡോ. ശങ്കരന് സമര്‍പ്പിച്ചു

അത്തോളി: നാട്ടുകൂട്ടം സാംസ്‌കാരിക വേദി ബി. ഷാജുവി​‍ൻെറ പേരിൽ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം അത്തോളിയുടെ ജനകീയ ഡോക്ടര്‍ പി. ശങ്കരന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കാനത്തില്‍ ജമീല സമർപ്പിച്ചു. എം.കെ. ആരിഫ് അധ്യക്ഷത വഹിച്ചു. യുവപ്രതിഭകളായ എച്ച്. കബനി, ബബിത അത്തോളി, എച്ച്. ഫാഹിദ്, കെ.ടി. നന്ദന, റിഫാൻ ഹസൻ, അശ്വിൻ രാഗ് എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷീബ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അംഗം ശാന്തി മാവീട്ടില്‍, അജീഷ് അത്തോളി, ശ്രീജിത്ത് ശ്രീവിഹാര്‍, അത്തോളി എസ്‌.ഐ കെ.ടി. രഘു, ഗിരീഷ് ത്രിവേണി, സലീം കൊടുവയലിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.