വൈദ്യുതി ജീവനക്കാരനെ മർദിച്ചെന്ന പരാതി; പൊലീസ് മൊഴിയെടുത്തു

കക്കോടി: വൈദ്യുതി ബില്ലടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാനെത്തിയ ജീവനക്കാരനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് മൊഴിയെടുത്തു. ജനുവരി 29ന് കക്കോടി വൈദ്യുതി ഓഫിസിലെ ജീവനക്കാരനെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിയപ്പോൾ മർദിച്ചെന്ന പരാതിയിലാണ് ചേവായൂർ എസ്.ഐ ജയിംസ്, കക്കോടി വൈദ്യുതി ഓഫിസിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തത്. സബ് എൻജിനീയർമാർ, എസ്.എസ് എന്നിവരുടെ മൊഴിയാണ് എടുത്തത്. ബില്‍ അടച്ചില്ലെന്നും ഫ്യൂസ് ഊരണമെന്നും ആവശ്യപ്പെട്ട് വീട്ടിലെത്തിയ കെ.എസ്.ഇ.ബി സെക്​ഷനിലെ ജീവനക്കാരന്‍ അപമര്യാദമായി പെരുമാറി ൈകയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിൽ മൊഴിയെടുക്കാൻ പൊലീസ്, മജിസ്ട്രേറ്റിന് അപേക്ഷ നൽകിയിട്ടുണ്ട്. ഓണ്‍ലൈനായി ബില്‍ അടച്ചിട്ടുണ്ടെന്നുപറഞ്ഞിട്ടും ജീവനക്കാരൻ ചെവിക്കൊണ്ടില്ലെന്നാണ് യുവതി പരാതിയിൽ പറയുന്നത്. വനിത കമീഷന്‍, കെ.എസ്.ഇ.ബി അധികൃതര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. --------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.