കൊളത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ വക പുതിയ കെട്ടിടം

ഒരുകോടി രൂപയുടെ കെട്ടിടം ഫറോക്ക്: കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ കൊളത്തറ റഹിമാൻ ബസാറിലെ കല്ലുവെട്ട് കുഴിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ പുതിയ കെട്ടിടം നിർമിക്കുന്നു. വി.കെ.സി. ചാരിറ്റബിൾ ഫൗണ്ടേഷനാണ് ഒരു കോടി രൂപ ചെലവിട്ട് ആശുപത്രിയിൽ കെട്ടിടം നിർമിക്കുന്നത്. 4500 ചതുരശ്ര അടിയാണ് വിസ്തീർണം. ഫെബ്രുവരിയിൽ തന്നെ പ്രാരംഭ നടപടികൾ തുടങ്ങും.വി.കെ.സി. മമ്മദ്​ കോയ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. മെഡിക്കൽ ഓഫിസർ, എൻ.എച്ച്.എം മെഡിക്കൽ ഓഫിസർ എന്നിവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് പരിഷ്കാരങ്ങൾ വരുത്തും. യോഗത്തിൽ എൻ.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസർ എ. നവീൻ, ആർദ്രം മിഷൻ അസി. നോഡൽ ഓഫിസർ ഡോ. അഖിലേഷ് കുമാർ, മെഡിക്കൽ ഓഫിസർ പി. ആരതി, എൻജിനീയർ ഒ.കെ. മുഹമ്മദ് റിയാസ്, കെ. ഉദയകുമാർ, ആദം മാലിക്ക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.