പാലോറ എച്ച്.എസ്.എസിന്​ എൻ.എസ്.എസ് പുരസ്കാരം

ഉള്ള്യേരി: മികച്ച പ്രവർത്തനത്തിന്​ ജില്ല സെൽ നൽകുന്ന പുരസ്കാരത്തിന് പാലോറ എച്ച്.എസ്.എസ് നാഷനൽ സർവിസ് സ്കിം അർഹരായി. ജില്ലയിലെ 144 യൂനിറ്റുകളിൽനിന്ന്​ 10 യൂനിറ്റുകൾക്കാണ് പുരസ്കാരം ലഭിച്ചത്. ഹരിതഗ്രാമം, ഉപജീവനം, കൃഷിക്കൂട്ടം തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം. പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് സംസ്ഥാന കോഓഡിനേറ്റർ ഡോ. ജേക്കബ് ജോണിൽനിന്ന്​ പ്രോഗ്രാം ഓഫിസർ ടി.കെ. ശ്രീജ അവാർഡ് ഏറ്റുവാങ്ങി . കെ. മനോജ് കുമാർ , എസ്. ശ്രീചിത്ത്, കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.