മോഷണം പോയ തയ്യൽ മെഷീൻ പുഴയിൽനിന്ന്​ കണ്ടെടുത്തു

ഉള്ള്യേരി: തെരുവത്ത് കടവിലെ തയ്യൽക്കടയിൽനിന്ന്​ കഴിഞ്ഞ ദിവസം മോഷണം പോയ രണ്ട്‌ തയ്യൽ മെഷീനുകളിൽ ഒന്ന് രാമൻ പുഴയിലെ ചിറക്കൽ താഴെ ഭാഗത്തുനിന്ന്​ പൊലീസ് കണ്ടെടുത്തു.മോഷണം പോയ കത്രികയും തുണികളും പുഴക്കരയിൽ കണ്ടെത്തിയതിനെ തുടർന്ന് മുങ്ങൽ വിദഗ്ധനെക്കൊണ്ട് നടത്തിയ തിരച്ചിലിലാണ് മെഷീൻ കണ്ടെടുത്തത്. തൊണ്ടിമുതൽ സ്​റ്റേഷനിലേക്ക് മാറ്റി. ഞായറാഴ്ച പുലർച്ചയാണ് ആയിറോളി മീത്തൽ കുഞ്ഞിരാമ​ൻെറ ആതിര തയ്യൽക്കടയിൽ മോഷണം നടത്തി വസ്ത്രങ്ങൾ തീയിട്ടു നശിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.