താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമൽ വള്ളുവർകുന്ന് കോളനിയിൽ ഒരു കോടി രൂപ ചെലവിൽ നടപ്പാക്കിയ അംബേദ്കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ പ്രഖ്യാപനം െചാവ്വാഴ്ച നടക്കും. കോളനികളിൽ കുടിവെള്ള വിതരണം, ഭവന പുനരുദ്ധാരണം, ഗതാഗത സൗകര്യം, വൈദ്യുതി മുതലായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി ആറ് വീടുകൾ നിർമിച്ചു. ആറ് വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. മൂന്ന് കിണറുകൾ ആഴം കൂട്ടി. പുതുതായി ഒരു കിണർ നിർമിച്ചു. 15000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർടാങ്കും പമ്പ് ഹൗസും നിർമിച്ചിട്ടുണ്ട്. വീടുകളുടെ വൈദ്യുതീകരണവും പൂർത്തിയാക്കി. കോളനിയുടെ ചുറ്റുമതിൽ നിർമാണവും ശ്മശാനം നവീകരിച്ച് പുതിയ സംരക്ഷണഭിത്തി നിർമാണവും നടത്തി. പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിക്കും. കാരാട്ട് റസാഖ് എം.എൽ.എ ശിലാഫലക അനാച്ഛാദനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.