രാമല്ലൂർ തോട് പാലം അപ്രോച്ച് റോഡ് ഉദ്ഘാടനം

കാക്കൂർ: രാമല്ലൂർ തോട് പാലം അപ്രോച്ച് റോഡി​‍ൻെറ നിർമാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്ര​ൻ എം.എൽ.എയുടെ ആസ്​തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ്​ നിർമിക്കുന്നത്​. പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. പി.കെ. ഷീബ, കെ. മോഹനൻ, ഒ. രാമചന്ദ്രൻ, കെ. ഹരിദാസക്കുറുപ്പ്, ടി. അരവിന്ദാക്ഷൻ, കെ.പി. ച​ന്ദ്രൻ എന്നിവർ സംസാരിച്ചു. മംഗലശ്ശേരി ഷാജി സ്വാഗതവും കെ.പി. വിജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.