സർവിസ് സ്​റ്റേഷനെതിരെ വീട്ടമ്മമാർ സമരരംഗത്ത്

3 clm വാണിമേൽ: മലിനീകരണ ഭീഷണി ഉയർത്തുന്ന കുനിയിൽ പീടികയിലെ സർവിസ്​ സ്​റ്റേഷൻ പൂട്ടണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാർ സമരരംഗത്ത്. സ്​റ്റേഷനിലെ രാസവസ്തു ഉപയോഗം രോഗങ്ങൾക്കിടയാക്കുന്നെന്നാണ്​ പരാതി. കഴിഞ്ഞമാസം സ്​റ്റേഷൻ സമീപവാസികൾ ഉപരോധിച്ചിരുന്നു. വളയം പൊലീസ് നടത്തിയ ചർച്ചയിൽ വിദഗ്​ധ പരിശോധനക്കുശേഷം സ്​റ്റേഷൻ തുറന്നുപ്രവർത്തിച്ചാൽ മതിയെന്ന തീരുമാനത്തിൽ പൂട്ടിയിരുന്നു. ഉടമകൾ കോടതിവിധിയുടെ ബലത്തിൽ തിങ്കളാഴ്​ച വീണ്ടും തുറക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന്​ താൽക്കാലികമായി പിന്മാറി. സ്​റ്റേഷനെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം സമരം ശക്തമാക്കുമെന്ന് സമരക്കാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.