ഗ്രാമസഭയിലെത്തിയവർക്ക്​ കൈനിറയെ സമ്മാനങ്ങള്‍

2 colm box അഴിയൂര്‍: പഞ്ചായത്തിലെ 16ാം വാര്‍ഡ് ഗ്രാമസഭയിലെത്തിയവര്‍ മടങ്ങിപ്പോയത് കൈനിറയെ സമ്മാനങ്ങളുമായി. ഭാഗ്യശാലികള്‍ക്ക് ലഭിച്ചത് മൊബൈല്‍ ഫോണും ഫ്രൈപാനും കാസ്റോളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും രണ്ടു ഗ്ലാസ് അടങ്ങുന്ന പാക്കറ്റും ലഭിച്ചു. ഗ്രാമസഭകള്‍ സജീവമാക്കാനാണ്​ വ്യത്യസ്തമായ വഴി സ്വീകരിച്ചതെന്ന് വാര്‍ഡ് അംഗം സാലിം പുനത്തില്‍ പറഞ്ഞു. പൊതുശ്മശാന നിർമാണം, കുഞ്ഞിപ്പള്ളി സ്​റ്റേഡിയം സംരക്ഷണം തുടങ്ങിയ പ്രമേയങ്ങള്‍ ഗ്രാമസഭ പാസാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.