അരൂരിൽ കനാലിൽ സ്​റ്റീൽ ബോംബ് കണ്ടെത്തി

നാദാപുരം: അരൂരിൽ കനാലിൽ സ്​റ്റീൽ ബോംബ് കണ്ടെത്തി. നടേമ്മൽ കനാലിൽനിന്നാണ് ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ബോംബ് ചേലക്കാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കി. എ.എസ്.ഐ നാണു തറവട്ടത്തിലി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് ബോംബ് കസ്​റ്റഡിയിലെടുത്തത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.