പാടകശ്ശേരി കനാൽ റോഡ് ഉദ്ഘാടനം െചയ്തു

ചേളന്നൂർ: എട്ടേ രണ്ട് - ചേളന്നൂർ 8/2 പാടകശ്ശേരി കനാൽ റോഡ് ടാറിങ് നടത്തി. വാർഡ് മെംബർ ഷാനി എടക്കണ്ടത്തിൽ മീത്തൽ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സി.കെ. ഷാജി, അഖിലേഷ് വെള്ളിയാറാട്ട്, എ. സുനിൽ പ്രകാശ്, കെ.പി. രമേശൻ, എൻ. ചോയിക്കുട്ടി, ടി.കെ. ഇന്ദിര എന്നിവർ സംസാരിച്ചു. സി.കെ. സുബ്രഹ്മണ്യൻ വാർഡ് മെംബർക്ക് ജനകീയ ഉപഹാരം നൽകി. സോളിങ് കഴിഞ്ഞ് 10 വർഷമായിട്ടും ടാറിങ് ചെയ്യാത്തതിനാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രയാസം നേരിട്ടിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ടാറിങ് പൂർത്തിയാക്കിയ വാർഡ് മെംബറെ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.