മുസ്​ലിം ലീഗ് സായാഹ്ന സംഗമം

കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മുസ്​ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ബസ് സ്​റ്റാൻഡ് പരിസരത്ത് സായാഹ്ന സംഗമം നടത്തി. ജില്ല വൈസ് പ്രസിഡൻറ്​ വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എം. നജീബ് അധ്യക്ഷത വഹിച്ചു. എ. കുഞ്ഞഹമ്മദ്, സമദ് നടേരി, അൻവർ ഇയ്യഞ്ചേരി, എം. അഷ്​റഫ്, വി.എം. ബഷീർ, ടി.കെ. റഫീഖ്, ടി.വി. ഇസ്മയിൽ, ഹദിക് ജസാർ, ആഖിൽ അബ്​ദുല്ല, ഫക്രുദ്ദീൻ, ബാസിത്ത് കൊയിലാണ്ടി, പി.പി. യൂസഫ്, സി.കെ. ഇബ്രാഹിം, പി. അഷ്​റഫ്, കെ.ടി.വി. ആരിഫ്, എം.വി. ഫാസിൽ, ടി.വി. ലത്തീഫ് എന്നിവർ സംസാരിച്ചു. എ. അസീസ് സ്വാഗതവും എൻ.കെ. അബ്​ദുൽ അസീസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.