എം.എസ്.എഫ് കലക്​ടറേറ്റ്​ മാര്‍ച്ചിൽ സംഘർഷം

കോഴിക്കോട്: പിന്‍വാതില്‍ നിയമനത്തിനെതിരെ എം.എസ്.എഫ് നടത്തിയ കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അര്‍ഷിദ് നൂറാംതോട്, ഫസലുറഹ്​മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരഞ്ഞിപ്പാലത്തുനിന്ന്​ കലക്​ടറേറ്റിലേക്ക്​ പ്രകടനമായെത്തിയ പ്രവർത്തകർ പ്രകോപന മുദ്രാവാക്യം മുഴക്കി പൊലീസ്​ സ്​ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയായിരുന്നു. മാത്രമല്ല, പ്രവർത്തകരിൽ ചിലർ പൊലീസിനുനേരെ തിരിയുകയും ചെയ്​തു. ഇതോടെ ​പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ്​ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. നാലുതവണ ജലപീരങ്കി ഉപയോഗിച്ചു. തുടർന്ന്​ പ്രവർത്തകർ പിരിഞ്ഞുപോകാതിരുന്നതോടെയാണ്​ ലാത്തിവീശിയത്​. മാര്‍ച്ചിന് നേതൃത്വം നല്‍കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജില്ല പ്രസിഡൻറ്​ അഫ്നാസ് ചോറോട്, ജില്ല സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ട്രഷറര്‍ വി.എം. റഷാദ്, സല്‍മാന്‍ വാളൂര്‍ എന്നിവരെ പൊലീസ് അറസ്​റ്റ്​ചെയ്തു നീക്കി. സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ അഫ്‌നാസ് ചോറോട് അധ്യക്ഷത വഹിച്ചു. ലത്തീഫ് തുറയൂര്‍, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, റഷാദ് വി.എം, സല്‍മാന്‍ വാളൂര്‍, സാബിത്ത് മായനാട്, ഷാഫി എടച്ചേരി, ഷമീര്‍ പാഴൂര്‍, അജ്മല്‍ തൂണേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.