കോവിഡിൽനിന്ന് മോചനം; എം.വി. ജയരാജൻ ഇന്ന് ആശുപത്രി വിടും

പയ്യന്നൂർ: കോവിഡിനുപുറമെ ന്യൂമോണിയകൂടി ബാധിച്ച് ഗുരുതരാവസ്ഥയിലായ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പൂർണമായി സുഖംപ്രാപിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയരാജൻ ചൊവ്വാഴ്ച ആശുപത്രിവിടും. പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ വീട്ടിൽ വിശ്രമിക്കേണ്ടിവരും. സന്ദർശകർക്കും കർശന നിയന്ത്രണമുണ്ടാവും. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ജനുവരി 14നാണ് കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20ന് ന്യൂമോണിയ ലക്ഷണംകൂടി കണ്ടതോടെ പരിയാരത്തേക്ക്​ മാറ്റുകയായിരുന്നു. ന്യൂമോണിയക്ക്​ പുറമെ കടുത്ത പ്രമേഹവും രക്തസമ്മർദവും ഉണ്ടായത് സ്ഥിതി സങ്കീർണമാക്കി. വിദഗ്​ധ ചികിത്സക്കായി പ്രിൻസിപ്പൽ ഡോ.കെ.എം. കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. സുദീപ് കൺവീനറുമായി പ്രത്യക മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. രക്തത്തിൽ ഓക്സിജ​ൻെറ അളവ് അപകടകരമാംവിധം കുറഞ്ഞത് സ്ഥിതി കൂടുതൽ സങ്കീർണമാക്കി. സി പാപ്പ് വൻെറിലേറ്ററി​‍ൻെറ സഹായത്തോടെയാണ് രണ്ടാഴ്ചയിലധികം ഓക്സിജ​ൻെറ അളവ് ക്രമീകരിച്ചത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോടുനി​ന്ന് ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ. എ.എസ്. അനൂപ്കുമാറും ഡോ. പി.ജി. രാജീവും പരിയാരത്തെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. എസ്.എസ്. സന്തോഷ് കുമാറും ഡോ. അനിൽ സത്യദാസും ചികിത്സക്ക് മേൽനോട്ടം വഹിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ചെ​െന്നെയിലെ പ്രമുഖ ഇൻഫെക്​ഷനൽ കൺട്രോൾ സ്പെഷലിസ്​റ്റ്​ ഡോ. റാം സുബ്രഹ്മണ്യത്തി​‍ൻെറ ഉപദേശവും തുണയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.