സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം -വിസ്ഡം

കോഴിക്കോട്: സാമുദായിക ധ്രുവീകരണം സൃഷ്​ടിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പുതിയ പ്രവണതക്കെതിരെ ജനാധിപത്യ-മതേതര വിശ്വാസികള്‍ ഒന്നിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മുജാഹിദ് നേതൃസംഗമം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരുകയും സംശയത്തി​‍ൻെറ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്നതില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണം. സംസ്ഥാനത്ത് ക്രൈസ്തവ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്​ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സമുദായ നേതൃത്വം ജാഗ്രത പുലര്‍ത്തണം. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡൻറ്​ പി.എന്‍. അബ്​ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.