മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടോദ്​ഘാടനം നാളെ

കോഴിക്കോട്​: കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തി​‍ൻെറ കെട്ടിടോദ്​ഘാടനം ഫെബ്രുവരി പത്തിന്​ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ 4.30ന്​ സാംസ്​കാരിക ​ മന്ത്രി എ.കെ. ബാലനാണ്​ ഓൺലൈനായി ഉദ്​ഘാടനം നിർവഹിക്കുക. 2018 ഫെബ്രുവരി11ന്​ ഉദ്​ഘാടനം ചെയ്​ത കേന്ദ്രത്തിന്​ നഗര മധ്യത്തിൽ നാട്ടുകാർ വിട്ടുനൽകിയ 20 സൻെറ്​ സ്​ഥലത്ത്​ ഒരുകോടി രൂപ ചെലവിലാണ്​ കെട്ടിടം നിർമിച്ചത്​. മാപ്പിളപ്പാട്ട്​ കോഴ്​സ്​, മാപ്പിള കലാപരിശീലനം, സാംസ്​കാരിക പരിപാടികൾ എന്നിവ കേന്ദ്രത്തിൽ നടക്കും. ടി.വി. ഇബ്രാഹീം എം.എൽ.എയുടെ ആസ്​തി വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച നാല്​ ക്ലാസ്​മുറികളടങ്ങിയ മാപ്പിള പഠന കേന്ദ്രത്തി​‍ൻെറ ഉദ്​ഘാടനം അക്കാദമി അങ്കണത്തിൽ ഫെബ്രുവരി 14ന്​ വൈകീട്ട്​ 3.30ന്​ നടക്കും. സ്​കൂൾ ഓഫ്​ മാപ്പിള ആർട്​സി​‍ൻെറ ആദ്യശാഖ എരഞ്ഞോളി മാപ്പിളപ്പാട്ട്​ ഗവേഷണ കേന്ദ്രത്തി​‍ൻെറ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തോട്ടക്കാട്​ കടുവയിൽ തങ്ങൾ ചാരിറ്റബ്​ൾ ട്രസ്​റ്റ്​ ഹയർസെക്കൻഡറി സ്​കൂൾ കേന്ദ്രമാക്കി 28ന്​ ആരംഭിക്കും. ഈരാറ്റുപേട്ട, പെരുമ്പാവൂർ എന്നിവിടങ്ങളിലും ശാഖകൾ ആരംഭിക്കും. അക്കാദമി സെക്രട്ടറി റസാഖ്​ പയ​​​േമ്പ്രാട്ട്​ ഇൻഫർമേഷൻ ആൻഡ്​ പബ്ലിക്​ റിലേഷൻ വകുപ്പ്​ ഡെപ്യൂട്ടി ഡയറക്​ടർ ഖാദർ പാലാഴി, കാനേഷ്​ പൂനൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.