കൈതപ്രത്തിന് എ.ഐ.സി.സിയുടെ ആദരം

കോഴിക്കോട്: പത്മശ്രീ പുരസ്‌കാരം നേടിയ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്‌നേഹാദരം. എ.ഐ.സി.സിയുടെ 'പ്രതിഭാദരം' പരിപാടിയുടെ ഭാഗമായി സെക്രട്ടറി പി.വി. മോഹന​‍ൻെറ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ കൈതപ്രത്തി​‍ൻെറ വീട്ടിലെത്തിയാണ് ആദരമര്‍പ്പിച്ചത്. പി.വി. മോഹനന്‍ പൊന്നാട അണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡൻറ്​​ യു. രാജീവന്‍, കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ്, പ്രതിഭാദരം സംസ്ഥാന കോഓഡിനേറ്റര്‍ എം.എ. ഷഹനാസ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.