മസ്​റ്റർ റോൾ തട്ടിപ്പറിച്ചെന്ന്​; സി.പി.എം നേതാക്കൾക്കെതിരെ കേസ്

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ തൊഴിലുറപ്പ് പദ്ധതിയുടെ മസ്​റ്റർ റോൾ തട്ടിപ്പറിച്ചെന്ന പരാതിയിൽ വാർഡ് മെംബർ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്കെതിരെ കേസ്. വാർഡ് മെംബർ ഇ.കെ. രാജൻ, തൊഴിലുറപ്പ് പദ്ധതി മാറ്റ് ഷൈജ പുനത്തിൽ, റീന പുനത്തിൽ എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അക്രഡിറ്റഡ് എൻജിനീയറുടെ മുറിയിൽ അതിക്രമിച്ച് കയറിയ ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികൾ മസ്​റ്റർ റോൾ ബലമായി പിടിച്ച് വാങ്ങിയെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നാദാപുരം പൊലീസ് കേസെടുത്തത്. വാഹന പ്രചാരണ ജാഥ നാദാപുരം: വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്​ട്രീയം എന്ന പ്രമേയത്തിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന നാദാപുരം മണ്ഡലം വാഹന പ്രചാരണ ജാഥ വെള്ളിയാഴ്ച തുടങ്ങും. വെള്ളിയാഴ്ച വൈകീട്ട്​ നാലിന്​ മരുതോങ്കര പഞ്ചായത്തിലെ നിടുവാലിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ വാഹന പ്രചാരണ ജാഥ ക്യാപ്റ്റൻ, വെൽഫെയർ പാർട്ടി നാദാപുരം മണ്ഡലം പ്രസിഡൻറ്​ ഷഫീഖ് പരപ്പുമ്മലിന് പതാക കൈമാറും. ജാഥയുടെ ഒന്നാംദിനം കായക്കൊടിയിൽ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.