നിവേദനം നൽകി

എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ കണ്ടിയിൽ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ടു 14ാം വാർഡംഗം വി.പി. അഷ്റഫി​‍ൻെറ നേതൃത്വത്തിൽ നാട്ടുകാർ കെ.എസ്.ഇ.ബി കൊടുവള്ളി സബ് എൻജിനീയർ പി.പി. മൻസൂറിന് . വീട്ടുപകരണങ്ങൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാതെ പ്രദേശവാസികൾ പ്രയാസപ്പെടുകയാണ്. വൈദ്യുതി ലൈൻ റോഡരികിലൂടെ ആക്കിയും കണ്ടിയിൽഭാഗത്ത് ട്രാൻസ്ഫോമർ സ്ഥാപിച്ചും വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാണ്​ ആവശ്യം. അബ്​ദുൽസലാം പനാട്ടു പള്ളി, ലത്തീഫ് കണ്ടിയിൽ, അസ്ലം കിഴക്കേകണ്ടി, റാഷിദ് പനാട്ടുപള്ളി, ജുനൈസ് കണ്ടിയിൽ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.